അഷ്റഫ്
Posted On
date_range Updated On
date_range ആൾക്കൂട്ട ആക്രമണ കൊലക്കേസിൽ മൂന്നു പേർക്കുകൂടി ജാമ്യം
മംഗളൂരു: നഗരത്തിന്റെ പ്രാന്തപ്രദേശത്ത് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ മലപ്പുറം വേങ്ങരയിലെ അഷ്റഫ് കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികൾക്കുകൂടി അഡീ. ജില്ല സെഷൻസ് കോടതി (രണ്ട്) വ്യാഴാഴ്ച ജാമ്യം അനുവദിച്ചു.
ഏപ്രിൽ 27ന് കുഡുപ്പുവിൽ നടന്ന ആൾക്കൂട്ട കൊലപാതക സംഭവത്തിൽ സന്ദീപ് (14ാം പ്രതി), ദീക്ഷിത് (15ാം പ്രതി), സച്ചിൻ (19ാം പ്രതി) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം 31ന് ഇതേ കോടതി രാഹുലിനും കെ. സുശാന്തിനും ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ചത്തെ ഉത്തരവോടെ, കേസിൽ മൊത്തം പ്രതികൾക്കും ഇപ്പോൾ ജാമ്യം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.