തുമകൂരു കൊരട്ടഗരെയിൽ നടന്ന അപകടം
ബംഗളൂരു: തുമകൂരു ജില്ലയിൽ കൊരട്ടഗരെ കൊളാലയിൽ വളം നിറച്ച ലോറി റോഡരികിലെ ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്നുപേർ മരിച്ചു. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കത്തനഹള്ളി സ്വദേശി രംഗശാമയ്യ (65), പുരടഹള്ളി സ്വദേശി ബൈലപ്പ (65), കൊളാല സ്വദേശി ജയണ്ണ (50) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ കാന്തരാജു, സിദ്ധഗംഗമ്മ, മോഹൻ കുമാർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ ബേക്കറിയിലുണ്ടായിരുന്നവരാണ് അപകടത്തിൽപെട്ടത്. രംഗശാമയ്യയും ബൈലപ്പയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജയണ്ണ ആശുപത്രിയിൽ വെച്ചും മരണപ്പെട്ടു. നേരത്തെ ഇതേ സ്ഥലത്ത് ലോറി കടയിൽ ഇടിച്ച് ഒരാൾ മരിച്ചിരുന്നു. കൊളാല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.