ഗാന്ധിനഗറിലെ അർജന്‍റീന ആരാധകർ ഭീമൻ കേക്ക് മുറിച്ചപ്പോൾ
ബംഗളൂരു: അർജന്‍റീന ആരാധകർ ലോകകപ്പ് വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു. ഗാന്ധിനഗറിലെ ആരാധകരാണ് 30 കിലോയുള്ള കേക്ക് മുറിച്ചത്. അർജന്‍റീന പതാകയുടെ നിറമുള്ള കേക്ക് ബെനശങ്കരിയിലെ ബേക്കറിയിൽനിന്നാണ് ഉണ്ടാക്കിയത്.
വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമുള്ള ലോകകപ്പ് വിജയം ഏറെ സന്തോഷം നൽകുന്നതാണെന്ന് ആരാധകർ പറഞ്ഞു. കരീം, ജാഫർ, ലത്തീഫ്, സുബൈർ, സിറാജ്, മുനീർ, റഹീം, ഇസ്ഹാഖ്, ഹാരിസ്, അബ്ദുല്ല ബാബു, റനീഷ്, ഫൈസൽ, ഇസ്മായിൽ, മുബശ്ശിർ, ഫാസിൽ, മൻസൂർ എന്നിവർ നേതൃത്വം നൽകി. കുട്ടികളടക്കം നൂറോളം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.