തിപ്പസാന്ദ്ര ഫ്രന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഇൻഷുറൻസ്, തിരിച്ചറിയൽ കാർഡ് അപേക്ഷകൾ നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്തിന് ഭാരവാഹികൾ കൈമാറുന്നു
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഇൻഷുറൻസ്, തിരിച്ചറിയൽ കാർഡ് അപേക്ഷകൾ കൈമാറി. വൈസ് പ്രസിഡന്റ് എ.കെ. രാജൻ, സെക്രട്ടറി പി.പി. പ്രദീപ് എന്നിവർ ചേർന്നാണ് നോർക്ക ഓഫിസിസിൽ അപേക്ഷകൾ സമർപ്പിച്ചത്.
1965ൽ സ്ഥാപിതമായ തിപ്പസാന്ദ്ര ഫ്രന്റ്സ് അസോസിയേഷനിൽ 400 ഓളം അംഗങ്ങളാണുള്ളത്. രണ്ടുവർഷമായി ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 മുതൽ 70 വരെ വയസ്സുകാർക്ക് നോർക്ക റൂട്സ് നൽകുന്ന തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. മൂന്ന് വർഷമാണ് കാലാവധി. അപേക്ഷ ഫീസ് 372 രൂപ. അപകടംമൂലമുള്ള മരണത്തിന് നാല് ലക്ഷം രൂപയുടെയും അപകടം മൂലമുള്ള ഭാഗികമായോ സ്ഥിരമായോ ആയ അംഗവൈകല്യങ്ങൾക്ക് പരമാവധി രണ്ട് ലക്ഷം രൂപയുടെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ശിവാജി നഗർ ഇൻഫൻട്രി റോഡിലെ ജംപ്ലാസ ബിൽഡിങ്ങിലെ നോർക്ക റൂട്ട്സ് സാറ്റലെറ്റ് ഓഫിസിൽ രാവിലെ 10 നും വൈകീട്ട് 5.30നും ഇടയിൽ 080-25585090 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.