ഇന്ദിര നഗറിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവർ
Posted On
date_range Updated On
date_range വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിറ്റ നാലംഗസംഘം അറസ്റ്റിൽ
മംഗളൂരു: വീട് കേന്ദ്രീകരിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് എം.ഡി.എം.എ വിൽപന നടത്തിയ നാലംഗ സംഘത്തെ വിട്ടൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു. ഇന്ദിര നഗർ പ്രദേശത്ത് താമസിക്കുന്ന ജി. അഷ്റഫ് (38), എം. ഹഫീസ് എന്ന ആപ്പി (33), എൻ. അഫ്വാൻ (34), എൻ.എ. അഷ്റഫ് (35) എന്നിവരാണ് അറസ്റ്റിലായത്. നേരലക്കട്ടെയിലെ വാടകവീട്ടിൽ എം.ഡി.എം.എ സൂക്ഷിച്ച് വിൽപന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് സബ് ഇൻസ്പെക്ടർ എം. രത്നകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.