ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു മൈസൂർ റോഡ്, സാറ്റലൈറ്റ്, ബിടതി ഏരിയ കമ്മിയുടെ ഇഫ്താർ സംഗമം ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളുരു: ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു മൈസൂർ റോഡ്, സാറ്റലൈറ്റ്, ബിടതി ഏരിയ കമ്മിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗ്രാൻഡ് ബ്രിഡ്ജ് വേ റസ്റ്റോറന്റിൽ നടന്ന സംഗമം ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു.
ഗസ്സയിലുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധവും പട്ടിണിയും മൂലം ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ട കാലമാണിതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. യുദ്ധക്കെടുതിയിൽ വിറങ്ങലിക്കുന്ന ലോകത്തിന് ശാന്തിയുടെയും കാരുണ്യത്തിന്റെയും സന്ദേശമായി റമദാന് വ്രതം മാറണമെന്നും ആതുരസേവന രംഗത്ത് എ.ഐ.കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏരിയ പ്രസിഡന്റ് മജീദ് ബ്രിഡ്ജ് വേ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ. നാസർ, സെക്രട്ടറി റഹീം ചാവശ്ശേരി, ടി.സി മുനീർ എന്നിവർ സംസാരിച്ചു.
ഗൗരി പാളയം ഷാഫി മസ്ജിദ് ഖത്തീബ് അബ്ദുൽ റഹൂഫ് ഹിഷാമിയുടെ നേതൃത്വത്തിൽ അബൂബക്കർ സിദ്ധീഖ്, മജീദ് ബ്രിഡ്ജ് വേയുടെ മാതാവ് ഖദീജ എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അർഹരായവർക്ക് ഈദ് റിലീഫ് കിറ്റുകളുടെ വിതരണം മാർച്ച് 15ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രമുഖ വ്യക്തികളും എ.ഐ.കെ.എം.സി.സി പ്രവർത്തകരും സംഗമത്തിൽ പങ്കെടുത്തു. മഹമൂദ് കോയ്യോട് സ്വാഗതവും ഏരിയ ട്രഷറർ റഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.