ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു മാര്‍ത്തഹള്ളി ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം ബംഗളൂരു വൈസ് പ്രസിഡന്റ്
ഹനീഫ് കെ.ആർ പുരം ഉദ്ഘാടനം ചെയ്യുന്നു
ബംഗളുരു: ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു മാര്‍ത്തഹള്ളി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു വൈസ് പ്രസിഡന്റ് ഹനീഫ് കെ.ആർ പുരം ഉദ്ഘാടനം ചെയ്തു. ഹാഫിള് ഫുആദ് അസ്ഹരിയുടെ പ്രാർഥനയോടെ സംഗമം ആരംഭിച്ചു. എസ്.ടി.സി.എച്ച് സെക്രട്ടറി മുനീർ ആൾസീസൺ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട റജുല ഉമ്മറിന് ഹനീഫ് കെ.ആർ പുരം മൊമെന്റോ നൽകി ആദരിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച നിസാർ മാക്സ്, അസൈനാർ, സുനീർ ആൾ സീസൺ, ഷാനി എന്നിവരെ ആദരിച്ചു. എസ്.ടി.സി.എച്ച് സെക്രട്ടറി ബഷീർ മുഗൾ ട്രീറ്റ് പ്രഭാഷണം നടത്തി. മുത്തലിബ്, മുഹമ്മദ് മട്ടന്നൂർ, അബൂബക്കർ ലോയൽ സിറ്റി, ഉമ്മർ ലുലു, ജംഷീർ തുടങ്ങിയവർ സംസാരിച്ചു. ജമീല മുനീർ, ഫൗസിയ മുസമ്മിൽ, അമീന റഹീഫ് എന്നിവർ പങ്കെടുത്തു. ഏരിയ പ്രസിഡന്റ് മുനീർ മൈക്രോ സ്വാഗതവും എ.വി. അസൈനാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.