പ്രതീകാത്മക ചിത്രം

ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള എ.​ഐ; സ​മ​ഗ്ര ച​ട്ട​ക്കൂ​ട് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് ക​ർ​ണാ​ട​ക

ബം​ഗ​ളൂ​രു: സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലും പൊ​തു​സേ​വ​ന​ങ്ങ​ളി​ലും സു​ര​ക്ഷി​ത​വും ധാ​ർ​മി​ക​വും സു​താ​ര്യ​വു​മാ​യ എ.​ഐ സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് സ​മ​ഗ്ര ച​ട്ട​ക്കൂ​ട് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​താ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇ​ൻ​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​നാ​യ ക്രി​സ് ഗോ​പാ​ല​കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​നും ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക്സ്, ഐ.​ടി, ബ​യോ​ടെ​ക്നോ​ള​ജി, സ​യ​ൻ​സ് ആ​ന്‍ഡ് ടെ​ക്നോ​ള​ജി വ​കു​പ്പ് സെ​ക്ര​ട്ട​റി എ​ൻ. മ​ഞ്ജു​ള സ​ഹ ചെ​യ​ർ​മാ​നു​മാ​യ ക​മ്മി​റ്റി​യി​ൽ വ്യ​വ​സാ​യം, അ​കാ​ദ​മി​ക്, ന​യം, നി​യ​മം എ​ന്നി​വ​യി​ലെ പ്ര​മു​ഖ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടു​ന്നു.

ക​മ്മി​റ്റി​യു​ടെ ആ​ദ്യ​യോ​ഗ​ത്തി​ൽ, അ​തി​വേ​ഗം വി​ക​സി​ക്കു​ന്ന എ.​ഐ ലാ​ൻ​ഡ്‌​സ്‌​കേ​പ്പി​നെ​ക്കു​റി​ച്ചും പ്ര​ത്യേ​കി​ച്ച് പൗ​ര​ന്മാ​രെ സ്വാ​ധീ​നി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളി​ൽ എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​പ​ര​മാ​യ ഉ​പ​യോ​ഗം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ ഭ​ര​ണ ച​ട്ട​ക്കൂ​ടു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു. സ​ർ​ക്കാ​രി​ന്റെ എ.​ഐ സം​വി​ധാ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​വും, നീ​തി​യു​ക്ത​വും, സു​താ​ര്യ​വും, ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​തു​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ന​വീ​ക​ര​ണം പ്രാ​പ്ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ, ക​ർ​ണാ​ട​ക​ക്കാ​യി ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള എ.​ഐ ന​യം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള രൂ​പ​രേ​ഖ​യും ക​മ്മി​റ്റി വി​ക​സി​പ്പി​ക്കും.

ഡീ​പ് ടെ​ക് ദ​ശ​ക​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ക​ർ​ണാ​ട​ക, എ.​ഐ ന​വീ​ക​ര​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ൽ മാ​ത്ര​മ​ല്ല, ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും പൊ​തു​താ​ൽ​പ​ര്യ​ത്തി​നും അ​നു​സൃ​ത​മാ​യി വി​ന്യ​സി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് ഐ.​ടി മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ പ​റ​ഞ്ഞു. അ​ത്യാ​ധു​നി​ക​വും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​തു​മാ​യ എ.​ഐ ആ​വാ​സ​വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ ക​ർ​ണാ​ട​ക​യെ തു​ട​ർ​ന്നും ന​യി​ക്കാ​ൻ ഈ ​സം​രം​ഭം സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട്ട​ക്കൂ​ട് വി​ക​സി​പ്പി​ക്കു​മ്പോ​ൾ ക​മ്മി​റ്റി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന പ്ര​ധാ​ന മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് അം​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. പൗ​ര​ൻ​മാ​രു​ടെ നി​രോ​ധി​ക്കു​ക​യോ നി​യ​ന്ത്രി​ക്കു​ക​യോ ചെ​യ്യേ​ണ്ട എ.​ഐ രീ​തി​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​ലും ക​മ്മി​റ്റി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഈ ​അ​വ​സ​രം ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞാ​ൽ, ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള എ.​ഐ​ക്കാ​യി സ​മ​ഗ്ര ച​ട്ട​ക്കൂ​ട് വി​ക​സി​പ്പി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സം​സ്ഥാ​ന​മാ​യി ക​ർ​ണാ​ട​ക​ക്ക് മാ​റാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Responsible AI; Karnataka forms comprehensive framework committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.