പാചകവാതക വിലവർധനക്കെതിരെ നടന്ന കോൺഗ്രസ് പ്രതിഷേധം
മംഗളൂരു: ഗാർഹിക, വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ കേന്ദ്രസർക്കാർ അടുത്തിടെ വരുത്തിയ വർധനവിനെ അപലപിച്ച് ഉഡുപ്പി ജില്ല കോൺഗ്രസ് ഓഫിസിൽനിന്ന് ബ്രഹ്മഗിരി സർക്കിളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മഹിള കോൺഗ്രസ് അംഗങ്ങൾ റോഡിൽ വിറക് അടുപ്പു കത്തിച്ച് ചായ തയാറാക്കി പ്രതീകാത്മകമായി പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. പ്രതിപക്ഷത്തായിരുന്നപ്പോൾ ഗ്യാസ് വിലയിലെ ചെറിയ വർധനക്കെതിരെ പോലും ബി.ജെ.പി ശക്തമായ പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
എന്നാൽ കേന്ദ്ര സർക്കാർ ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയും വർധിപ്പിച്ചപ്പോൾ അവർക്ക് പ്രതികരണമില്ല.
ഡി.സി.സി പ്രസിഡന്റ് അശോക് കുമാർ കൊടവൂർ, തീരദേശ വികസന അതോറിറ്റി പ്രസിഡന്റ് എം.എ. ഗഫൂർ, ജില്ല മഹിള കോൺഗ്രസ് പ്രസിഡന്റ് ജ്യോതി ഹെബ്ബാർ, വക്താവ് വെറോണിക്ക കൊർണേലിയോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.