വി.എൻ. ദർശനും ഭാര്യ സ്വേതയും

കാമുകിയെ വിരട്ടിയ ഭാര്യയെ യുവാവ് സയനൈഡ് നൽകി കൊന്നു

മംഗളൂരു: ചിക്കമകളൂരുവിൽ യുവാവ് ഭാര്യയെ സയനൈഡ് കലർത്തിയ ആഹാരം നൽകി കൊന്നു. ഗോണിബീഡു പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവവൃന്ദ ഗ്രാമത്തിൽ വി.എൻ. ദർശന്റെ ഭാര്യ സ്വേതയാണ് (25) കൊല്ലപ്പെട്ടത്. 28കാരനായ ദർശനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്:

ദർശനും സ്വേതയും മൂന്നു വർഷം മുമ്പ് പ്രേമിച്ച് വിവാഹിതരായതാണ്. ഈയിടെ യുവാവും മറ്റൊരു യുവതിയും പ്രണയത്തിലായി. ഇത് മനസ്സിലാക്കിയ സ്വേത ഭർത്താവിന്റെ കാമുകിയെ വിളിച്ച് വിരട്ടുകയും ബന്ധം തുടരരുതെന്ന് താക്കീത് നൽകുകയും ചെയ്തു.

ഇതറിഞ്ഞ ദർശൻ ഭക്ഷണത്തിൽ സയനൈഡ് കലർത്തി ഭാര്യക്ക് നൽകുകയായിരുന്നു. ആത്മഹത്യ, ഹൃദയാഘാതം എന്നിങ്ങനെ ഭാര്യയുടെ മരണം സംബന്ധിച്ച് കളവ് പറഞ്ഞ് നാട്ടുകാരെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.

Tags:    
News Summary - The young man killed his wife who cheated on her girlfriend with cyanide in Chikmagalur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.