ആ​ർ. അ​ശോ​ക

കാ​വേ​രി; ക​ർ​ണാ​ട​ക​യു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു -ആ​ർ. അ​ശോ​ക

ബം​ഗ​ളൂ​രു: കാ​വേ​രി ന​ദീ​ജ​ല വി​ഷ​യ​ത്തി​ൽ ക​ർ​ണാ​ട​ക​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക.

ജ​ല​സം​ഭ​ര​ണി​യി​ൽ വെ​ള്ളം കു​റ​വാ​ണ്. ബം​ഗ​ളൂ​രു​വി​ലെ ഒ​ന്ന​ര കോ​ടി ജ​ന​ങ്ങ​ള്‍ക്ക് നാ​ല് ദി​വ​സ​ത്തി​ലൊ​രി​ക്ക​ലാ​ണ് വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ സ​ര്‍ക്കാ​റി​ന് കോ​ൺ​ഗ്ര​സ് പി​ന്തു​ണ ന​ല്‍കു​ന്നു. കോ​ൺ​ഗ്ര​സ് ഹൈ​ക​മാ​ൻ​ഡി​നെ പ്രീ​തി​പ്പെ​ടു​ത്താ​ൻ കാ​വേ​രി വെ​ള്ളം തു​റ​ന്നു​വി​ടു​ക​യാ​ണ്.

അ​ടു​ത്ത പ​തി​ന​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ ക​ര്‍ണാ​ട​ക​യി​ല്‍ മ​ഴ പെ​യ്യു​മെ​ന്ന് ഉ​റ​പ്പി​ല്ല. മ​ന്ത്രി​സ​ഭാ രൂ​പ​വ​ത്ക​ര​ണ​ത്തി​നും സ​മ​ര​ത്തി​നും ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കു​ന്ന​തി​നു​പ​ക​രം കാ​വേ​രി വി​ഷ​യ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ല​ത​വ​ണ താ​ന്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും സ​ർ​ക്കാ​ർ ഇ​ത് പ​രി​ഗ​ണി​ച്ചി​ല്ല. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത പ്ര​ശ്ന​മാ​ണി​ത്. വി​ഷ​യ​ത്തി​ല്‍ ഉ​ട​ൻ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് എ​ന്തു​കൊ​ണ്ട് സ​ര്‍ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും വി​ധി​ക്കെ​തി​രെ ഉ​ട​ൻ അ​പ്പീ​ൽ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ​ര്‍ക്കാ​ര്‍ ത​മി​ഴ്‌​നാ​ടു​മാ​യി ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന് അ​നു​മാ​നി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

കാ​വേ​രി ജ​ല നി​യ​ന്ത്ര​ണ സ​മി​തി (സി.​ഡ​ബ്ല്യു.​ആ​ര്‍.​സി അ​ടു​ത്ത 15 ദി​വ​സ​ത്തേ​ക്ക് ക​ർ​ണാ​ട​ക ത​മി​ഴ്‌​നാ​ടി​ന് പ്ര​തി​ദി​നം 3500 ക്യു​സെ​ക്‌​സ് വെ​ള്ളം വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്ന് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് നി​ര​വ​ധി ക​ര്‍ഷ​ക സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

Tags:    
News Summary - ക​ർ​ണാ​ട​ക​യു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.