വെള്ളാരംകല്ലുകൾ തേടുന്ന പെൺകുട്ടി പുസ്തകപ്രകാശന ചടങ്ങില്‍നിന്ന്

‘വെള്ളാരംകല്ലുകൾ തേടുന്ന പെൺകുട്ടി’ പുസ്തകം പ്രകാശനം ചെയ്തു

ബംഗളൂരു: എഴുത്തുകാരനും മലയാളം മിഷൻ മൈസൂരു മേഖല കോഓഡിനേറ്ററും മലയാളം മിഷൻ അധ്യാപകനുമായ പ്രദീപ് മാരിയിലിന്‍റെ വെള്ളാരംകല്ലുകൾ തേടുന്ന പെൺകുട്ടി എന്ന നോവല്‍ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ജനുവരി 12ന് പ്രകാശനംചെയ്തു. പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട പുസ്തകപ്രകാശനം നിർവഹിച്ചു. എസ്.സി.ഇ.ആർ.ടി റിസർച് ഓഫിസറും എഴുത്തുകാരനുമായ ഡോ. എം.ടി. ശശി പുസ്തകപരിചയം നടത്തി.

നിളയുടെ പശ്ചാത്തലത്തിൽ തയാറാക്കിയ നോവലിൽ വെള്ളാരംകല്ലുകൾ കഥ പറയുകയും ആ കഥകൾ ഒരേസമയം വ്യത്യസ്തവും എന്നാൽ പരസ്പരപൂരകവുമായി മാറുന്ന രചനാപരമായ ചാരുത എം.ടി. ശശി പറഞ്ഞു. പ്രസിദ്ധ എഴുത്തുകാരന്‍ ജേക്കബ് എബ്രഹാം, മാൻകൈൻഡ് ഉടമ സായൂജ് ബാലുശ്ശേരി എന്നിവർ പുസ്തകവഴികളെ കുറിച്ച് സംസാരിച്ചു. മാൻകൈൻഡ് ലിറ്ററേച്ചർ പുറത്തിറക്കിയ നോവലിന്‍റെ കവർഡിസൈൻ രതീഷ് ടി.കെ, ബ്ലർബ് ജേക്കബ് എബ്രഹാം, ചിത്രങ്ങൾ അഞ്ജലി എസ്. നായര്‍ എന്നിവരാണ് നിര്‍വഹിച്ചത്.

Tags:    
News Summary - The book ‘Girl in Search of White Gemstones’ was released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.