ബംഗളൂരു: ജാതി സർവേക്ക് ഹാജരാകാതിരുന്ന ഗവ. ഹയർ പ്രൈമറി സ്കൂൾ അധ്യാപകന് സസ്പെൻഷൻ. കോപ്പാൾ ജൂലകൻഡി ഗ്രാമത്തിലെ സ്കൂൾ അധ്യാപകനായ രാമപ്പ തലവരെയെയാണ് ഡെപ്യൂട്ടി കമീഷണർ സുരേഷ് ഇത്നാൽ സസ്പെൻഡ് ചെയ്തത്.
സർവേക്കായി നിയോഗിച്ച പ്രദേശത്ത് രാമപ്പ എത്തിയിരുന്നില്ല. രണ്ടു ദിവസമായി ഫോണും സ്വിച് ഓഫായിരുന്നു. സർവേ സൂപ്പർവൈസർ നൽകിയ റിപ്പോർട്ട് അനുസരിച്ച് ഡെപ്യൂട്ടി കമീഷണർ ഉടൻ നടപടിയെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.