ബംഗളൂരു: പി.ജി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലിനെത്തുടർന്ന് ശിവമൊഗ്ഗ മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം അസി. പ്രഫ. ഡോ. അശ്വിന് ഹെബ്ബാറിനെ സസ്പെന്‍ഡ് ചെയ്തു. ഡോ. അശ്വിനും സഹപ്രവര്‍ത്തകരും വിദ്യാർഥികളും ഹോട്ടലില്‍ സംഘടിപ്പിച്ച ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാർട്ടിക്കിടെ അശ്വിന് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. കോളജിലെ ഇന്റേണൽ കമ്മിറ്റിയിൽ ഇത് സംബന്ധിച്ച് വിദ്യാർഥിനി പരാതിപ്പെട്ടു.
പിന്നാലെ കോളജ് അധികൃതര്‍ അശ്വിന് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് അശ്വിനോട് ഹാജരാകാൻ നിർദേശിച്ചെങ്കിലും അശ്വിൻ തയാറായില്ല. തുടര്‍ന്ന് യുവതി സ്റ്റേഷനില്‍ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അശ്വിനെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
ശിവമൊഗ്ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വൈസ് ചെയര്‍മാനും കര്‍ണാടക സര്‍ക്കാര്‍ പ്രിൻസിപ്പല്‍ സെക്രട്ടറിയുമായ മുഹമ്മദ് മുഹ്സിന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.