സു​ധാ​ക​ര​നും ഷാ​ജി​യും ഇ​ന്ന് ബം​ഗ​ളൂ​രു​വി​ൽ

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ കേ​ര​ള പി.​സി.​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം. ​പി, മു​സ്‍ലിം ലീ​ഗ് കേ​ര​ള സെ​ക്ര​ട്ട​റി കെ.​എം ഷാ​ജി എ​ന്നി​വ​ർ വ്യാ​ഴാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ എ​ത്തും. ബി.​ടി.​എം ലേ​ഔ​ട്ട് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന രാ​മ​ലിം​ഗ റെ​ഡ്ഡി​യു​ടെ പ്ര​ചാ​ര​ണ ക​ൺ​വെ​ൻ​ഷ​നി​ൽ കെ. ​സു​ധാ​ക​ര​നും കെ.​എം. ഷാ​ജി​യും ബെ​ന്നി ബ​ഹ​നാ​ൻ എം.​പി​യും സം​സാ​രി​ക്കും. പ്ര​ചാ​ര​ണ​ത്തി​നാ​യി ഏ​താ​നും ദി​വ​സ​മാ​യി ബെ​ന്നി ബ​ഹ​ന്നാ​ൻ എം.​പി ബം​ഗ​ളൂ​രു​വി​ലു​ണ്ട്. വൈ​കീ​ട്ട് ഏ​ഴി​ന് എ​സ്.​ജി പാ​ള​യ​യി​ലെ സെ​ന്റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി. യു.​ഡി.​എ​ഫ് ക​ർ​ണാ​ട​ക സം​ഘ​ടി​പ്പി​ക്കു​ന്ന മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ലും നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും.

News Summary - Sudhakaran and Shaji in Bangalore today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.