ബംഗളൂരു : ദൊഡ്ഡബല്ലാപുരത്തിന് സമീപം കത്തിനശിച്ച കാറിനുള്ളിൽ മധ്യവയസ്കയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ജിങ്കേബച്ചഹള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന കാർ തീപിടിക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഒരാൾ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടതായി പ്രദേശവാസിപൊലീസിന് മൊഴി നൽകി. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണ്ണമായി കത്തി. തീ നിയന്ത്രണവിധേയമാക്കിയ ശേഷം പരിശോധനയിലാണ് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നു. കാറിൽ നിന്ന് ഓടിപ്പോയ ആൾക്കായി തിരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.