ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കോ​ള​ജ് മാ​റാ​ൻ വി​ദ്യാ​ർ​ഥി​നി മെ​ന​ഞ്ഞ കെ​ട്ടു​ക​ഥ

മം​ഗ​ളൂ​രു: ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ച കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ വ​ഴി​ത്തി​രി​വ്. ഗ്രാ​മ​ത്തി​ലെ കോ​ള​ജി​ൽ​നി​ന്ന് ന​ഗ​ര​ത്തി​ലേ​ക്ക് മാ​റാ​ൻ വി​ദ്യാ​ർ​ഥി​നി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. കൈ​യി​ലും മ​റ്റും ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് സ്വ​യം മു​റി​വേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

സു​ഡെ​മു​ഗേ​ര​ക്ക് സ​മീ​പം കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മു​ഖം​മൂ​ടി ധ​രി​ച്ച മൂ​ന്നം​ഗ സം​ഘം ത​ന്റെ സ്കൂ​ട്ട​ർ ത​ട​ഞ്ഞു​നി​ർ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​യും ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​താ​യും വി​ദ്യാ​ർ​ഥി​നി തി​ങ്ക​ളാ​ഴ്ച ആ​രോ​പി​ച്ചി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ബെ​ൽ​ത്ത​ങ്ങാ​ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വം വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച​തോ​ടെ ബെ​ൽ​ത്ത​ങ്ങാ​ടി എം.​എ​ൽ.​എ ഹ​രീ​ഷ് പൂ​ഞ്ച​യും മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​ശു​പ​ത്രി​യി​ലെ​ത്തി ആ​രോ​ഗ്യ​സ്ഥി​തി അ​ന്വേ​ഷി​ക്കു​ക​യും സം​ഭ​വ​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

കാ​റി​ന്റെ ന​മ്പ​ർ പ്ലേ​റ്റ് തു​ണി​കൊ​ണ്ട് മൂ​ടി​യി​രു​ന്നെ​ന്നും മു​ഖം​മൂ​ടി ധ​രി​ച്ച മൂ​ന്നു​പേ​ർ വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പി​ന്നി​ൽ​നി​ന്ന് ഒ​രു ബൈ​ക്ക് വ​രു​ന്ന​ത് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ർ ഓ​ടി​ക്ക​ള​ഞ്ഞെ​ന്നും വി​ദ്യാ​ർ​ഥി​നി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.

ഈ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, സ്ഥി​രീ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ കാ​റി​ന്റെ നി​റം, മോ​ഡ​ൽ, സം​ഭ​വ​ത്തി​ന്റെ കൃ​ത്യ​മാ​യ സ്ഥ​ലം തു​ട​ങ്ങി​യ പ്ര​ത്യേ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ പൊ​ലീ​സ് വി​ദ്യാ​ർ​ഥി​നി​യെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്തു. പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​മാ​ണ് ല​ഭി​ച്ച​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ശ്ര​മം ന​ട​ന്നി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​നി ഒ​ടു​വി​ൽ സ​മ്മ​തി​ച്ചു.

ഗ്രാ​മീ​ണ കോ​ള​ജി​ൽ​നി​ന്ന് മം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ കോ​ള​ജി​ലേ​ക്ക് മാ​റാ​ൻ​വേ​ണ്ടി താ​ൻ ക​ഥ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് പി.​യു.​സി ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ക​ഥ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ, ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് സ്വ​ന്തം കൈ​മു​റി​ച്ച​താ​യി സ​മ്മ​തി​ച്ചു. പ​രി​ക്കു​ക​ളു​ടെ സ്വ​ഭാ​വ​വും മൊ​ഴി​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ളും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പൊ​ലീ​സി​ന് സം​ശ​യം തോ​ന്നി​യ​ത്.

Tags:    
News Summary - Student's plan to change college by kidnapping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.