ബംഗളൂരു: ഹൊസപേട്ട് പട്ടണത്തിൽ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സർവേ നടത്തുന്ന എന്യൂമറേറ്റർമാർക്ക് തെരുവുനായ്ക്കളുടെ ഭീഷണിയെന്ന്.
കഴിഞ്ഞ ദിവസം ചിറ്റവാഡ്ഗിയിൽ തെരുവുനായ്ക്കൾ എന്യൂമറേറ്ററെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മൃഗ ജനന നിയന്ത്രണം (എ.ബി.സി) പദ്ധതി നടപ്പാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ പരാജയപ്പെട്ടതാണ് ഈ അവസ്ഥക്ക് കാരണമെന്ന് പ്രദേശവാസികളും പൗര പ്രവർത്തകരും ആരോപിച്ചു.
ഇതിന്റെ ഫലമായി പട്ടണത്തിലുടനീളം തെരുവുനായ്ക്കളുടെ എണ്ണം കുത്തനെ വർധിച്ചു. വിജയനഗര ജില്ല ഭരണകൂടത്തോട് വിഷയം ഉന്നയിച്ചിട്ടുണ്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്ന് എന്യൂമറേറ്റർമാർ പറഞ്ഞു. സർവേ ആരംഭിക്കുന്നതിന് മുമ്പു ചേർന്ന യോഗത്തിൽ, ഫീൽഡ് സന്ദർശന വേളയിൽ തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സർവേ ജീവനക്കാർ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു.
‘തെരുവുനായ്ക്കൾ കാരണം കണക്കെടുപ്പുകാർ മാത്രമല്ല; പൊതുജനങ്ങൾ പോലും തെരുവിലൂടെ നടക്കാൻ ഭയപ്പെടുന്നു’എന്ന് സാമൂഹിക പ്രവർത്തകൻ കെ. കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.