representational image

ശ്രീമുത്തപ്പന്‍ തിരുവപ്പന മഹോത്സവം

ബംഗളൂരു: ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റിന്‍റെ പതിനഞ്ചാം ശ്രീമുത്തപ്പന്‍ തിരുവപ്പന മഹോത്സവം 2023 ഫെബ്രുവരി 11,12 ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. കല്യാണ്‍ നഗര്‍ ഹൊരമാവു അഗ്റ റെയില്‍വേ ഗേറ്റിന് സമീപം പ്രത്യേകം തയ്യാറാക്കിയ ക്ഷേത്രാങ്കണത്തിലാണ്​ വിവിധ പരിപാടികളോടെ ഉൽസവം നടക്കുക.

ഘോഷയാത്ര, കലശം വരവ്, വെള്ളാട്ടം, തിരുവപ്പന, സാംസ്കാരിക പരിപാടികൾ, കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, ഭക്തിഗാന സുധ എന്നിവയുണ്ടാകും. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പ​ങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8762244095 നമ്പറിൽ വിളിക്കാം.

Tags:    
News Summary - Srimuthappan Thiruvappana Mahotsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.