ബംഗളൂരു: എസ്.എൻ.ഡി.പി യോഗം ബംഗളൂരു യൂനിയൻ സംഘടിപ്പിക്കുന്ന 169ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങൾ ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതൽ ഹെസർഘട്ട തമ്മനഹള്ളി എസ്.എൻ.ഡി.പി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ആഘോഷത്തിൽ ഗുരുപൂജ സമർപ്പണം, ജയന്തി ഘോഷയാത്ര, പൊതുയോഗം, ഓണസദ്യ, വിവിധ കലാപരിപാടികൾ ഉണ്ടാകും.
കർണാടക ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര, കൃഷിമന്ത്രി എന്‍. ചലുവരായ സ്വാമി, എം.എൽ.എമാരായ എസ്.ആർ. വിശ്വനാഥ്, എസ്. മുനിരാജു, പി.എം. നരേന്ദ്രസ്വാമി, എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.