ബംഗളൂരു: സൈബർ കുറ്റകൃത്യങ്ങൾ തടയാനും നൈപുണ്യ പരിശീലനത്തിനുമായി ബംഗളൂരു പൊലീസ് സൈബർ സ്ഫിയർ കേന്ദ്രം തുടങ്ങുന്നു. സൈബർ നിയമം കർശനമാക്കാനും കുറ്റകൃത്യങ്ങൾ തടയാനും കേന്ദ്രം ഉപകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. സൈബർ സുരക്ഷക്കായുള്ള ഫയർ വാളുകൾ നിർമിക്കുക, സമൂഹ മാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകൾ തടയാൻ നിരീക്ഷണം നടത്തുക, സ്വകാര്യ മേഖലയിലുള്ളവർക്ക് പരിശീലനം നൽകുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.