ബലാത്സംഗം ചെറുത്ത മാതാവിനെ കൊന്ന് മകൻ വീട് പൂട്ടി സ്ഥലം വിട്ടു; ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അറസ്റ്റ്

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരു ബജ്പെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബലാത്സംഗം ചെറുത്ത മാതാവിനെ മകൻ കൊന്നു.മുൽകി കൊണ്ടെല ഗ്രാമത്തിലെ കെ.എ.രത്ന ഷെട്ടിയാണ് (62) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ രവിരാജ് ഷെട്ടിയെ(40) പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.വഴങ്ങാത്ത മാതാവിനെ വകവരുത്തി വീട് പുറത്തു നിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു എന്ന് അറസ്റ്റിലായ രവിരാജ് പൊലീസിനോട് പറഞ്ഞു. മൃതദേഹം അഴുകി ദുർഗന്ധം വമിച്ചതോടെ അയൽക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

Tags:    
News Summary - Son Tries To Rape Mother, Kills Her After She Resists In Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.