ബംഗളൂരുവിൽ അരങ്ങേറിയ ‘സീതാ സ്വയംവരം’ കഥകളി
ബംഗളൂരു: കൈരളി കലാസമിതിയുടെയും ബംഗളൂരു ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘സീതാ സ്വയംവരം’ കഥകളി അരങ്ങേറി. എച്ച്.എ.എൽ കൈരളി നിലയം ഓഡിറ്റോറിയത്തിൽ നടന്ന അവതരണത്തിൽ പരശുരാമനായി കലാക്ഷേത്രം പ്രിയ നമ്പൂതിരി, ശ്രീരാമനായി കലാമണ്ഡലം പ്രിജിത്ത്, ദശരഥനായി സുജിത് പുഷ്പക്, സീതയായി ആകാശ് നരസിപുര എന്നിവർ വേഷമിടും. ശ്രീദേവൻ ചെറുമിറ്റം, അഭിജിത് വർമ (കഥകളിപ്പദം), സദനം ജിതിൻ (ചെണ്ട), കലാമണ്ഡലം ശ്രീജിത്ത് (മദ്ദളം), സദനം വിവേക് (ചുട്ടി), ഷാജി (ഗ്രീന്റും) എന്നിവർ പിന്നണിയേകി. ചെറുതുരുത്തി കലാമണ്ഡലം സ്കൂളാണ് വേഷവിതാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.