ബംഗളൂരു: ബിഎം.ആർ.സി.എല്ലിന് കീഴിലെ നമ്മ മെട്രോ സർവിസ് പർപ്ൾ ലൈനിൽ സിഗ്നൽ തകരാറിനെ തുടർന്ന് അൽപനേരം തടസ്സപ്പെട്ടു.
ബൈയപ്പനഹള്ളിക്കും ഗരുഡാചര പാളയക്കുമിടയിലാണ് ബുധനാഴ്ച രാവിലെ 6.40നും 7.40നുമിടയിൽ സിഗ്നൽ തകരാർ നേരിട്ടത്. ഇതു സംബന്ധിച്ച് എക്സിൽ അറിയിച്ച ബി.എം.ആർ.സി.എൽ അധികൃതർ പർപ്ൾ ലൈനിൽ സർവിസുകൾ വൈകുന്നത് സംബന്ധിച്ച മുന്നറിയിപ്പ് നൽകി. സിഗ്നൽ സംവിധാനത്തിൽ സാങ്കേതിക തകരാർ സംഭവിച്ചതാണ് കാരണം. 7.40ഓടെ പ്രശ്നങ്ങൾ പരിഹരിച്ച് സർവിസ് പുനരാരംഭിച്ചു.
ഇതേ ലൈനിൽ മാർച്ച് 21ന് അത്തിഗുപ്പെ സ്റ്റേഷനിൽ നിയമ വിദ്യാർഥി ട്രാക്കിൽ ചാടി ആത്മഹത്യ ചെയ്തതിനെ തുടർന്ന് മാഗഡി റോഡിനും ചല്ലഘട്ടെക്കും ഇടയിൽ ട്രെയിൻഗതാഗതം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ഈ വർഷം ഇത് ആറാം തവണയാണ് സിഗ്നൽ തകരാറിനെ തുടർന്ന് നമ്മ മെട്രോ സർവിസുകൾ തടസ്സപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.