ബംഗളൂരു: കനത്തമഴയിൽ ശിവമൊഗ്ഗ ജില്ലയിലെ അഡഗഡി ഗ്രാമത്തിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് 100 വയസ്സുകാരി മരിച്ചു. ഹൊന്നാലി താലൂക്കിലെ കുങ്കോവ ഗ്രാമം സ്വദേശിയായ സിദ്ധമ്മയാണ് മരിച്ചത്. അഡഗഡിയിലെ ബന്ധുവായ ഹേമാവതിയുടെ കുടിലിൽ താമസിച്ചു വരുകയായിരുന്നു ഇവർ.
കനത്ത മഴയെ തുടർന്ന് കുടിലിന്റെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ഹേമാവതിയുടെ മകൾ പല്ലവി, മരുമകൻ പരശുറാം, രണ്ട് വയസ്സുള്ള ചെറുമകൻ ചേതൻ എന്നിവർക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റു. കുംസി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.