ബംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെ ശനിയാഴ്ച ശിവരാത്രി ആഘോഷിക്കും. രാവിലെ 8.45ന് ജലധാര, 9.30ന് മൃത്യുഞ്ജയഹോമം, 11ന് അഷ്ടാഭിഷേകം. വൈകീട്ട് ആറിന് അയ്യപ്പ വിഷ്ണുസഹസ്ര നാമപാരായണ മണ്ഡലി നടത്തുന്ന ഭജനം, 7.30ന് വേദ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തപരിപാടി. രാവിലെ മുതൽ നിറപറ സമർപ്പണം. ഉച്ചക്ക് ഒന്നിന് പ്രസാദ ഊട്ട്.
വിജനപുര അയ്യപ്പക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് മഹാഗണപതി ഹോമം, ശിവപുരാണം പാരായണം, മഹാമൃത്യുഞ്ജയ ഹോമം, അഷ്ടാഭിഷേകം, രുദ്രാഭിഷേകം, ഇളനീർ ജലധാര എന്നിവ നടക്കും. രാത്രി ഭജന.
ജെ.സി നഗർ അയ്യപ്പ ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ 10ന് മഹാമൃത്യുഞ്ജയ ഹോമം. വൈകീട്ട് ഏഴിന് കാവ്യാഞ്ജലി നൃത്തവിദ്യാലയത്തിന്റെ നൃത്തപരിപാടിയും ഒമ്പതിന് ശിവനാമഭജനയും 12ന് അഭിഷേകവും നടക്കും.കെംപാപുര അയ്യപ്പ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച രാവിലെ 9.30ന് മഹാമൃത്യുഞ്ജയ ഹോമം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.