ആസിഡ് ഉപയോഗിച്ച് സ്കൂൾ ശുചിമുറി വൃത്തിയാക്കിച്ചു; വിദ്യാർഥിനി ആശുപത്രിയിൽ

മംഗളൂരു: ആസിഡും ബ്ലീച്ചിംഗ് പൗഡറും ഉപയോഗിച്ച് സ്കൂൾ ശുചിമുറി വൃത്തിയാക്കിയതിനെത്തുടർന്ന് അവശനിലയിലായ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാമനഗര മഗഡി തുബിനഗരെ ഗ്രാമീണ പ്രാഥമിക വിദ്യാലയം നാലാം ക്ലാസ് വിദ്യാർഥിനി ഹേമലതയാണ്(ഒമ്പത്) ശനിയാഴ്ച അധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങി ശുചീകരണം നടത്തിയത്. പ്രധാന അധ്യാപകൻ സിദ്ധാലിംഗയ്യ, അധ്യാപകൻ ബസവരാജു എന്നിവർ കുട്ടിയുടെ കൈയിൽ ആസിഡും പൊടിയും നൽകി നന്നായി വൃത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു.

വീട്ടിൽ എത്തിയ കുട്ടിയെ അവശയായി കണ്ട രക്ഷിതാക്കൾ കാരണം തിരക്കിയപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ല.ആവർത്തിച്ച് ചോദിച്ചപ്പോഴാണ് സംഭവം വെളിപ്പെടുത്തിയത്. രക്ഷിതാക്കൾ ഉടനെ മഗഡി ടൗണിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദീർഘനേരം ആസിഡ് കൈകാര്യം ചെയ്തത് കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി ഡോക്ടർമാർ പറഞ്ഞു. ഹെഡ്മാസ്റ്ററേയും അധ്യാപകനേയും സസ്പെൻഡ് ചെയ്യണമെന്ന് രക്ഷിതാക്കൾ വിദ്യാഭ്യാസ അധികൃതർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - School toilet cleaned with acid; student in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.