ബംഗളൂരു: കെ.ആര് പുരത്ത് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഈസ്റ്റ് സോണില്‍ സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ (പി.പി.പി മോഡൽ) പുതിയ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുമെന്നാണ് മുഖ്യമന്തി സിദ്ധരാമയ്യയുടെ പ്രഖ്യാപനം.
നഗരത്തിലെ തിരക്കേറിയ ഗതാഗത കേന്ദ്രങ്ങളില്‍ ഒന്നാണ് കെ.ആര് പുരം. കോലാർ മേഖലയിലേക്കും ആന്ധ്ര, ചെന്നൈ ഭാഗങ്ങളിലേക്കും യാത്ര നടത്തുന്നവര്‍ പ്രധാനമായും തെരഞ്ഞെടുക്കുന്നത് ഈ പാതയാണ്. രാത്രി സമയങ്ങളില്‍ നൂറുക്കണക്കിനാളുകള്‍ പ്രധാന റോഡില്‍ ബസുകള്‍ക്കായി കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വാഹനമോടിക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കും ഇതുമൂലം ബുദ്ധിമുട്ട് നേരിടുകയും നിരവധി ഗുരുതര അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. പുതിയ ബസ് സ്റ്റാന്‍ഡ് വരുന്നതോടെ പൊതുജനങ്ങൾക്ക് സുഗമമായ ഗതാഗതം സാധ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.