മ​ണി​പ്പൂ​രി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സം​ഗ​മം

ബം​ഗ​ളൂ​രു: സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബാം​ഗ്ലൂ​രി​ലെ ക്രൈ​സ്ത​വ സ​ഭ​ക​ൾ സം​ഗ​മം ന​ട​ത്തി. മ​ണി​പ്പൂ​രി​ലെ ആ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മാ​ണ്ഡ്യ- ബാം​ഗ്ലൂ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ​മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​ന​ത്തി​ൽ മു​ൻ എം.​പി. രാ​ജീ​വ് ഗൗ​ഡ, മു​ൻ എം.​എ​ൽ.​സി എം. ​നാ​രാ​യ​ൻ​സ്വാ​മി, ഡി. ​കെ. മോ​ഹ​ൻ ബാ​ബു, മൈ​ക്കി​ൾ ഫെ​ർ​ണാ​ണ്ട​സ്, ജോ​ൺ​സ​ൺ ഉ​ണ്ണി​ത്താ​ൻ, പൗ​ലോ​സ്, ഫാ​ദ​ർ ഡാ​നി​യേ​ൽ, എ​ബ്ര​ഹാം വ​ർ​ഗീ​സ്, പ്ര​ജ്വ​ൽ സ്വാ​മി, അ​ഡ്വ​ക്കേ​റ്റ് സ​ത്യ​ൻ പു​ത്തൂ​ർ, ഇ​മ്മാ​നു​വേ​ൽ, ടി. ​കെ. തോ​മ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, മ​ണി​പ്പൂ​രി​ൽ നി​ന്നു​ള്ള ഡോ. ​ടി. എ​ൽ. ഹാ​ങോ​കൈ​പും എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ണി​പ്പൂ​രി​ൽ നി​ന്നു​ള്ള 200ഓ​ളം അ​ഭ​യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ​പ​ങ്കു​വെ​ച്ചു. 5000ത്തി​ല​ധി​കം ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ മ​ണി​പ്പൂ​രി​ന്റെ സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി മെ​ഴു​കു​തി​രി തെ​ളി​ച്ചു. മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്ര​മു​ഖ സാ​മൂ​ഹി​ക സ​മു​ദാ​യി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ന് ഫാ. ​ഡോ​ണി വ​ഴ​വേ​ലി​ക്ക​ക​ത്ത്, ആ​ന്റ​ണി ജോ​സ​ഫ്, സു​മേ​ഷ് എ​ബ്ര​ഹാം, ആ​ന​ന്ദ് പ്ര​സാ​ദ്, ജെ​യ്സ​ൺ ജോ​സ്, റോ​യ് സെ​ബാ​സ്റ്റ്യ​ൻ, കു​ഞ്ഞു​മോ​ൾ വ​ർ​ഗീ​സ്, വി​നു തോ​മ​സ്, ഡാ​നി​യേ​ൽ ബോ​സ്കോ, ജോ​ജോ ജോ​ർ​ജ്, സി​നോ​യ് ജോ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Sangam with unity for Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.