ബംഗളൂരു: കർണാടക ഇൻഫർമേഷൻ കമ്മീഷന്റെ മുഖ്യ വിവരാവകാശ കമ്മീഷണറായി വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥ ജി സത്യവതിയെ നിയമിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ അവരുടെ പേര് ഈ സ്ഥാനത്തേക്ക് ശുപാർശ ചെയ്തതിനെത്തുടർന്ന് ഗവർണർ തവാർചന്ദ് ഗെഹ്‌ലോട്ടിൽ നിന്ന് നിയമനത്തിന് ശനിയാഴ്ച ഔദ്യോഗിക അംഗീകാരം ലഭിച്ചു.
2004-ൽ സ്ഥാനക്കയറ്റം വഴി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ ചേരുന്നതിന് മുമ്പ് സത്യവതി സംസ്ഥാന സിവിൽ സർവിസസിൽ സേവനമനുഷ്ഠിച്ചു. വർഷങ്ങളായി കർണാടക സർക്കാറിൽ നിരവധി പ്രധാന റോളുകൾ അവർ വഹിച്ചിട്ടുണ്ട്.
പേഴ്‌സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് വകുപ്പിൽ (ഡിപിഎആർ) സെക്രട്ടറി എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി അടുത്ത് പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.