പാ​ലി​യേ​റ്റി​വ് സേ​വ​നം ക​രു​ണ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന രൂ​പം -ജ​യ​ന്തി രാ​ജ​ൻ

ബം​ഗ​ളൂ​രു: ഓ​ൾ ഇ​ന്ത്യ കെ​എം​സി​സി-​എ​സ്ടി​സി എ​ച്ച് ബം​ഗ​ളൂ​രു പാ​ലി​യേ​റ്റി​വ് ഹോം ​കെ​യ​ർ മാ​സാ​ന്ത ക​ൺ​വെ​ൻ​ഷ​ൻ ഇ​ന്ന​ലെ ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ന്റ​ർ ഫോ​ർ ഹ്യൂ​മാ​നി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്ലിം ലീ​ഗ് നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി​യും പൂ​ക്കോ​യ ത​ങ്ങ​ൾ ഹോ​സ്പി​സ് കേ​ര​ള സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​യ ജ​യ​ന്തി രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വി​ത​ത്തി​ന്റെ അ​വ​സാ​ന ഘ​ട്ട​ങ്ങ​ളി​ൽ മ​നു​ഷ്യ​രെ സ്നേ​ഹ​ത്താ​ലും പ​രി​ച​ര​ണ​ത്താ​ലും ചു​റ്റി​പ്പ​റ്റു​ക എ​ന്ന​ത് ഒ​രു സേ​വ​ന​മാ​ത്ര​മ​ല്ല, അ​ത് ന​മ്മു​ടെ സാ​മൂ​ഹി​ക ബാ​ധ്യ​ത​യാ​ണ് എ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ഐ കെ​എം​സി​സി പ്ര​സി​ഡ​ന്റ് ടി ​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.കെ. നൗ​ഷാ​ദ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ നാ​സ​ർ നീ​ല​സാ​ന്ദ്ര, സെ​ക്ര​ട്ട​റി​മാ​രാ​യ സി​ദ്ദീ​ഖ് ത​ങ്ങ​ൾ, അ​ബ്ദു​ള്ള മാ​വ​ള്ളി, റ​ഹീം ചാ​വ​ശ്ശേ​രി, എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ​ക​ളി​ൽ നി​ന്നു​ള്ള മാ​സാ​ന്ത സം​ഭ​ര​ണ​ത്തി​ൽ ക​ലാ​ശി​പാ​ള​യം ഏ​രി​യ ഒ​ന്നാം സ്ഥാ​ന​വും, നീ​ല​സാ​ന്ദ്ര ഏ​രി​യ ര​ണ്ടാം സ്ഥാ​ന​വും, കെ ​ആ​ർ പു​രം ഏ​രി​യ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

പാ​ലി​യേ​റ്റി​വ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മാ​ർ​ഥ​ത​യും സേ​വ​ന​മ​നോ​ഭാ​വ​വും പ​രി​പാ​ടി​യി​ൽ പ്ര​ത്യേ​കം പ്ര​ശം​സി​ക്ക​പ്പെ​ട്ടു.

Tags:    
News Summary - Palliative service is the highest form of compassion - Jayanthi Rajan.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.