സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ നൂ​റാം വാ​ർ​ഷി​ക അ​ന്താ​രാ​ഷ്ട്ര മ​ഹാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​ന്ദേ​ശ​റാ​ലി 

സമസ്ത സന്ദേശ റാലി

ബംഗളൂരു: സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തോടനുബന്ധിച്ച് ജില്ല ജംഇയ്യതുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് മെസേജ് റാലി എന്ന പേരിൽ സമ്മേളന സന്ദേശറാലി നടത്തി.

നീലസാന്ദ്ര ദർഗയിൽനിന്ന് തുടങ്ങിയ പദയാത്ര എസ്.ആർ.കെ കൺവെൻഷൻ സെന്ററിൽ അവസാനിച്ചു. ബഷീർ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന സന്ദേശം ഉയർത്തി ഫെബ്രുവരിയിൽ കാസർകോട് കുണിയയിലാണ് സമസ്ത സമ്മേളനം.

എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.ജെ.എം, എസ്.കെ.എം.എം.എ, എസ്.വൈ.എസ്, എസ്.കെ.എസ്.ബി.വി തുടങ്ങിയ സമസ്തയുടെ മുഴുവൻ പോഷക ഘടകങ്ങളുടെയും പ്രവർത്തകർ റാലിയിൽ അണിനിരന്നു. മദ്റസ വിദ്യാർഥികളുടെ ദഫ് ആകർഷകമായി. റാലിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഇഫ്താർ സൗകര്യം ഏർപ്പെടുത്തിയിരുന്നു.

റസാഖ് ഫൈസി, സുഹൈൽ ഫൈസി, ഹുസൈനാർ ഫൈസി, മുസ്തഫ ഹുദവി, സമദ് മൗലവി മാണിയൂർ, ഹംസ ഫൈസി, ഇസ്മായിൽ സൈനി, നൗഷാദ് ബൊമ്മനഹള്ളി, സി.എച്ച്. ഷാജൽ, നാസർ നീലസാന്ദ്ര, ഹാഷിം നീലസാന്ദ്ര, സലാം മാർഖം റോഡ്, സിറാജ് നീലസാന്ദ്ര, നസീർ ബൊമ്മനഹല്ലി തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - samasta rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.