കർണാടക പ്രദേശ് കോൺഗ്രസ് പ്രസിഡന്റായി നിയമിതനായ ബി.കെ. ഹരിപ്രസാദ് പാർട്ടി ആസ്ഥാനത്ത് എത്തിയപ്പോള്‍ പ്രവർത്തകർ സ്വീകരണം നല്കുന്നു
ബംഗളൂരു: ആർ.എസ്.എസ് അവരുടെ രജിസ്ട്രേഷൻ രേഖകൾ തയാറാക്കി വെക്കണമെന്ന ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയുടെ നിര്‍ദേശത്തെ പിന്തുണച്ച് കോൺഗ്രസ് പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്. സാംസ്കാരിക സംഘടനയാണെന്നാണ് ആർ.എസ്.എസ് സ്വയം വിശേഷിപ്പിക്കുന്നു. അതിനാൽ സംഘടന രജിസ്റ്റർ ചെയ്യണം.
ഖാർഗെ ഭരണഘടനക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത്. അവര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് ആഭ്യന്തരമന്ത്രിയാണെന്ന് ബി.കെ. ഹരിപ്രസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കർണാടക പ്രദേശ് കോൺഗ്രസ് പ്രസിഡന്റായി നിയമിതനായശേഷം പാർട്ടി ആസ്ഥാനത്തേക്കുള്ള ആദ്യ സന്ദർശന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജൂൺ 21ന് ഔദ്യോഗികമായി ചുമതലയേൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഖാർഗെക്കെതിരെ അപകീര്‍ത്തികരമായ ജാതീയ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്ത് വധഭീഷണി മുഴക്കിയ 48കാരനായ സുധീർ ബംഗേരയെ കർക്കള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്നെ അധിക്ഷേപിക്കാനും വധഭീഷണി മുഴക്കാനും ബി.ജെ.പി ആർ.എസ്.എസിനെ ഉപയോഗിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. എന്ത് വേണമെങ്കിലും ചെയ്തോളൂവെന്ന് ബി.ജെ.പി ഫോര്‍ കര്‍ണാടകയെ ടാഗ് ചെയ്ത് സാമൂഹിക മാധ്യമമായ എക്സിലൂടെ അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.