വെ​റ്റ​റി​ന​റി ഓ​ഫി​സ​ർ​മാ​രു​ടെ നി​യ​മ​ന വി​വാ​ദം കെ.​പി.​എ​സ്‌.​സി അ​ന്വേ​ഷി​ക്കും

ബം​ഗ​ളൂ​രു: വെ​റ്റ​റി​ന​റി ഓ​ഫി​സ​ർ​മാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ക​ർ​ണാ​ട​ക പ​ബ്ലി​ക് സ​ർ​വി​സ് ക​മ്മീ​ഷ​ൻ (കെ.​പി.​എ​സ്‌.​സി) ഞാ​യ​റാ​ഴ്ച അ​ന്വേ​ഷ​ണ ഉ​പ​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ അ​ന്തി​മ സെ​ല​ക്ഷ​ൻ ലി​സ്റ്റ് ത​ട​ഞ്ഞു​വെ​ച്ചു.

ജൂ​ലൈ 24 ന് ​വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍മാ​ര്‍ വി​ധാ​ൻ സൗ​ധ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ​യും തു​ട​ർ​ന്ന് ജൂ​ലൈ 25ന് ​ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്‌.​ഐ.​ആ​റി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ക​മീ​ഷ​നെ​തി​രെ തു​ട​ർ​ച്ച​യാ​യി ആ​രോ​പ​ണ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ക​മീ​ഷ​ന്‍റെ പ്ര​മേ​യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളു​ടെ മു​മ്പാ​കെ അ​ത​രി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും നി​യ​മ​ന പ്ര​ക്രി​യ​യു​ടെ ഓ​രോ ഘ​ട്ട​വും അ​നു​ബ​ന്ധ​രേ​ഖ​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ക​മീ​ഷ​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​ന്വേ​ഷ​ണ ഉ​പ​സ​മി​തി​യോ​ട് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

അ​ന്വേ​ഷ​ണ ഉ​പ​സ​മി​തി​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും ന​ൽ​കു​ന്ന​തി​ന് ക​മീ​ഷ​ൻ സെ​ക്ര​ട്ട​റി​യെ നോ​ഡ​ൽ ഓ​ഫി​സ​റാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. നി​യ​മ​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് ലീ​ഗ​ല്‍ സെ​ല്‍ മേ​ധാ​വി​യെ ഏ​കോ​പ​ന ഓ​ഫി​സ​റാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Veterinary Officers' Appointment Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.