യു.​ടി. ഖാ​ദ​ർ

സൗജന്യ പൊതു മാനസികാരോഗ്യ സേവനങ്ങൾ ഉപയോഗിച്ച് ആരോഗ്യ മേഖലയില്‍ മാറ്റങ്ങള്‍ നടപ്പാക്കും -യു.ടി. ഖാദർ

ബംഗളൂരു: ആരോഗ്യ മേഖലയില്‍ മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് കർണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദർ. ജീവിതശൈലി രോഗങ്ങൾ തടയുന്നതിനും സൗജന്യ പൊതു മാനസികാരോഗ്യ സേവനങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ മുൻഗണന നൽകുമെന്ന് യു.ടി. ഖാദർ. ചികിത്സക്കായി ആശുപത്രികൾ വ്യത്യസ്ത തുക നിശ്ചയിക്കുന്നതിനാല്‍ സർക്കാറിന് ഏകീകൃത നിരക്കുകൾ നിശ്ചയിക്കാൻ കഴിയില്ല. 15-20 മിനിറ്റിനുള്ളിൽ ആംബുലൻസ് സംഭവ സ്ഥലത്ത് എത്തുന്ന വിധത്തില്‍ സജ്ജീകരണം ചെയ്യും.

റോഡപകടത്തിൽപ്പെട്ടവർക്ക് 2.5 ലക്ഷം രൂപ വരെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കാര്യം പരിഗണനയിലുണ്ട്. ട്രക്ക് ഡ്രൈവർമാർ, യാത്രക്കാർ തുടങ്ങിയ തദ്ദേശീയരല്ലാത്തവർ ഉൾപ്പെടെ അപകടത്തില്‍പെട്ടവര്‍ക്ക് സംസ്ഥാനത്തെ സ്വകാര്യ, സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കും. വർധിച്ചുവരുന്ന സാംക്രമികേതര രോഗങ്ങൾ തടയുന്നതിന് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കും. സ്കൂളുകൾക്കും കാമ്പസുകൾക്കും സമീപമുള്ള ജങ്ക് ഫുഡുകൾ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. പി‌.പി‌.പി മാതൃകയിൽ ഉയർന്ന നിലവാരമുള്ള ഭക്ഷണ, മയക്കുമരുന്ന് പരിശോധനാ ലബോറട്ടറി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - സൗജന്യ പൊതു മാനസികാരോഗ്യ സേവനങ്ങൾ ഉപയോഗിച്ച് ആരോഗ്യ മേഖലയില്‍ മാറ്റങ്ങള്‍ നടപ്പാക്കും -യു.ടി. ഖാദർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.