അ​റ​സ്റ്റി​ലാ​യ ബ​സ് ജീ​വ​ന​ക്കാ​ർ

മ​ത്സ​ര ഓ​ട്ട​ത്തി​നി​ടെ സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യിടിപ്പിച്ചു;നാ​ല് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ, ബ​സു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

മം​ഗ​ളൂ​രു: മ​ത്സ​ര ഓ​ട്ട​ത്തി​നി​ടെ​സ​ർ​വീ​സ് സ​മ​യ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കി​ച്ച ര​ണ്ട് സ്വ​കാ​ര്യ എ​ക്സ്പ്ര​സ് ബ​സു​ക​ൾ കൂ​ട്ടി​യി​ടി​പ്പി​ച്ച​ത് തി​ങ്ക​ളാ​ഴ്ച യാ​ത്ര​ക്കാ​രേ​യും നാ​ട്ടു​കാ​രേ​യും ഞെ​ട്ടി​ച്ചു.​സം​ഭ​വ​ത്തി​ൽ ഇ​രു ബ​സു​ക​ളി​ലേ​യും നാ​ല് ജീ​വ​ന​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത പൊ​ലീ​സ് ബ​സു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.​ബ​സ് ഡ്രൈ​വ​ർ​മാ​രാ​യ ര​മേ​ശ്, അ​ഭി​ഷേ​ക്, ക​ണ്ട​ക്ട​ർ​മാ​രാ​യ വി​ജ​യ​കു​മാ​ർ, ഹ​രീ​ഷ് ബി ​ഹെ​ഗ്‌​ഡെ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൗ​പ് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള സ​ർ​വീ​സ് റോ​ഡി​ലാ​ണ് സം​ഭ​വം. ഉ​ഡു​പ്പി​യി​ൽ നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബ​സ് യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നും ഇ​റ​ക്കാ​നും ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​രു​ന്ന മ​റ്റൊ​രു ബ​സി​ൽ പി​ന്നി​ൽ വ​ല​തു​വ​ശ​ത്ത് ഇ​ടി​ച്ച​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ഉ​ദ്യാ​വ​ർ മു​ത​ൽ സ​മ​യ​ക്ര​മീ​ക​ര​ണ​ത്തെ​യും മ​റി​ക​ട​ക്കു​ന്ന​തി​നെ​യും ചൊ​ല്ലി ര​ണ്ട് ബ​സു​ക​ളു​ടെ​യും ഡ്രൈ​വ​ർ​മാ​രും ക​ണ്ട​ക്ട​ർ​മാ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് ഈ ​അ​തി​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.​ സ​ന്ദേ​ശ് ട്രാ​വ​ൽ​സ് ബ​സ് കൗ​പ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യ​തോ​ടെ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ര​ണ്ട് ബ​സു​ക​ളി​ലെ​യും ഡ്രൈ​വ​ർ​മാ​ർ പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തു​ക​യും വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്ന് മാ​റ്റാ​ൻ വി​സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. ഇ​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ദീ​ർ​ഘ നേ​രം വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​യി. നാ​ട്ടു​കാ​ർ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.​ 

Tags:    
News Summary - Private Buses Collide During Rash Racing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.