ബംഗളൂരു: നവംബർ രണ്ടിന് റൂട്ട് മാർച്ചിന് അനുമതി തേടി ആർ.എസ്.എസ് നൽകിയ ഹരജിയുമായി ബന്ധപ്പെട്ട് സമാധാനയോഗം ചൊവ്വാഴ്ച ചേരും. ഇക്കാര്യം അറിയിച്ച് ആർ.എസ്.എസ് അടക്കം 10 സംഘടനകൾക്ക് ജില്ല ഭരണകൂടം നോട്ടീസ് നൽകി. രാവിലെ 11.30ന് ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിൽ ചേരുന്ന യോഗത്തിൽ സംഘടനകളെ പ്രതിനിധീകരിച്ച് മൂന്നുപേർക്ക് പങ്കെടുക്കാം. ഭാരതീയ ദലിത് പാന്തർ, ഭീം ആർമി, ഗോണ്ട-കുറുബ എസ്.സി ആക്ഷൻ കമ്മിറ്റി, ചലവാടി വെൽഫെയർ അസോസിയേഷൻ, കർണാടക റൈത്ത സംഘ എന്നിവയടക്കം സംഘടനകൾക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഒക്ടോബർ 19ന് നടത്താൻ നിശ്ചയിച്ചിരുന്ന റൂട്ട് മാർച്ചിന് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ആർ.എസ്.എസ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി നിർദേശപ്രകാരമാണ് സമാധാനയോഗം വിളിച്ചത്. 30ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.