ബംഗളൂരു: റോഡരികിൽ കണ്ടെത്തിയ തമിഴ്നാട് സ്വദേശിയെ മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ) ഭാരവാഹികൾ ഒടുവിൽ വൃദ്ധസദനത്തിലേക്ക് മാറ്റി. അപകടത്തിൽ കാലിന് ക്ഷതം സംഭവിച്ച് പരാശ്രയമില്ലാതെ റോഡരികിൽ കിടന്ന ഗോവിന്ദരാജു (65) വിനെ കഴിഞ്ഞ ദിവസം എം.എം.എ പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തമിഴ്നാട് ധർമപുരി സ്വദേശിയാണ്. മടിവാളയിൽനിന്ന് റോഡരികിലൂടെ നടന്ന് പോകവെ അജ്ഞാത വാഹനമിടിച്ചാണ് അപകടം സംഭവിച്ചത്.
കാലിന് സാരമായ പരിക്കേറ്റ അദ്ദേഹം വിക്ടോറിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ബന്ധുക്കളെയോ പരിചയക്കാരെയോ കണ്ടെത്താൻ സാധിക്കാത്തതിനാൽ എം.എം.എ പ്രവർത്തകരുടെ സഹായത്തോടെ വൃദ്ധ സദനത്തിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ ആരെങ്കിലും വിവരം അറിഞ്ഞ് എത്തുമെങ്കിൽ അവരോടൊപ്പം അയക്കും. ഫോൺ: 9071120120, 9071140 140.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.