ബംഗളൂരു: ബംഗളുരു മലയാളികളുടെ വാർഷിക സംഗമമായ റമദാൻ സംഗമം അടുത്തവർഷം മാർച്ച് 16ന് പാലസ് ഗ്രൗണ്ടിൽ വെച്ച് നടക്കും. റമദാൻ സംഗമംജനറൽ കൺവീണറായി ഷംസീർ വടകരയെ ജമാഅത്തെ ഇസ്‌ലാമി കേരള ബംഗളുരു മേഖലാ സമിതി തെരഞ്ഞെടുത്തു. കേരളത്തിൽ നിന്നും ബഗളുരുവിൽ നിന്നും പ്രമുഖർ പങ്കെടുക്കും.
ജമാഅത്തെ ഇസ്‍ലാമി ബംഗളുരു മേഖലാ പ്രസിഡന്റ് അബ്ദുൽ റഹീം, ജനറൽ സെക്രട്ടറി ഷബീർ കൊടിയത്തൂർ, വൈസ് പ്രസിഡന്റുമാരായ എൻ. ഷംലി, ഷമീർ മുഹമ്മദ്, സംഘടനാ സെക്രട്ടറി യൂനുസ് ത്വയ്യിബ്, പി.ആർ. സെക്രട്ടറി സി.പി. ഷാഹിർ, ദഅവാ സെക്രട്ടറി എം.പി. സഹൽ, തർബിയ്യ സെക്രട്ടറി സഹല മൊയ്‌തു, ഫിനാൻസ് സെക്രട്ടറി സാബു ഷഫീക്, മലർവാടി കോർഡിനേറ്റർ ഫവാസ്, ഹ്യൂമൻ റിസോഴ്സ് സെക്രട്ടറി കെ.എം. അനീസ് എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.