ബംഗളൂരു: കെ.എസ്.ആർ ബംഗളൂരു-ഹസ്രത്ത് നിസാമുദ്ദീൻ-കെ.എസ്.ആർ ബംഗളൂരു രാജധാനി ഡെയ്ലി എക്സ്പ്രസിന് (22691/22692) യാദ്ഗിർ സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ചതായി സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു. സമയക്രമം: കെ.എസ്.ആർ ബംഗളൂരു-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി ഡെയ്ലി എക്സ്പ്രസ് (22691) പുലർച്ചെ 03:03-ന് യാദ്ഗിർ സ്റ്റേഷനിലെത്തി പുലർച്ചെ 03:05-ന് പുറപ്പെടും, ജനുവരി 29 മുതൽ ഇത് പ്രാബല്യത്തിൽ വരും.ട്രെയിൻ നമ്പർ 22692 ഹസ്രത്ത് നിസാമുദ്ദീൻ-കെഎസ്ആർ ബംഗളൂരു രാജധാനി ഡെയ്ലി എക്സ്പ്രസ് രാത്രി 08:38-ന് യാദ്ഗിർ സ്റ്റേഷനിലെത്തി രാത്രി 08:40-ന് പുറപ്പെടും, ജനുവരി 28 മുതൽ ഈ ഷെഡ്യൂൾ പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.