എ​ച്ച്.​ആ​ർ.​ബി.​ആ​ർ ലേ​ഔ​ട്ടി​ലെ കു​ഴി​ക​ൾ

മഴ: പുതിയ റോഡുകളിലടക്കം കുഴികൾ

ബംഗളൂരു: നാലുദിവസമായി നഗരത്തിൽ തുടർച്ചയായി മഴ പെയ്തതോടെ ഈയടുത്ത് പണിത പുതിയ റോഡുകളിലടക്കം കുഴികൾ രൂപപ്പെട്ടു. ആഴ്ചകൾക്കുമുമ്പ് നവീകരിച്ച ബംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷൻ റോഡിൽ സ്റ്റേഷനുമുന്നിൽ തന്നെ വലിയ കുഴി രൂപപ്പെട്ടു. കാസി ബസാർ, നേതാജി റോഡ്, നാഗർഭാവി, മൈസൂരു റോഡിന്‍റെ വിവിധ ഭാഗങ്ങൾ, നഗരത്തിലെ എച്ച്.ആർ.ബി.ആർ ലേഔട്ടിലെ റോഡ് എന്നിവിടങ്ങളിലും കുഴികൾ ഉണ്ടായിട്ടുണ്ട്.

നാഗർഭാവി ഭാഗങ്ങളിലെ റോഡുകൾ തകർച്ചയിലാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടുത്തെ 80 ഫീറ്റ് റോഡിന്‍റെ വൈറ്റ്ടോപ്പിങ് പ്രവൃത്തി ബി.ബി.എം.പി നടത്തുകയാണ്. എന്നാൽ, ചില കുഴികൾ ചളിയും മെറ്റലും മാത്രം ഉപയോഗിച്ചാണ് നികത്തിയതെന്നും ബാക്കി കുഴികൾ വെറുതെ ഇടുകയാണെന്നും ആരോപണമുണ്ട്.

കുഴി നികത്തുന്ന പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണെന്ന് വ്യാപാരികളും പറയുന്നു. റോഡുകളിലെ കുഴികൾ റോഡരികിലെ ചെറു കടക്കാരെയും ബാധിച്ചു. ചിലയിടങ്ങളിൽ പ്രദേശവാസികൾ തന്നെ കുഴികൾ മണ്ണും കല്ലുമിട്ട് നികത്തുകയാണ്. എന്നാൽ, ഇത് താൽക്കാലിക ആശ്വാസം മാത്രമാണ് നൽകുന്നത്. 

Tags:    
News Summary - Rain: pits on new roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.