ഖുർആൻ സ്റ്റഡി സെന്റർ ബംഗളൂരു സംഘടിപ്പിച്ച ഖുർആൻ കോൺഫറൻസിൽ സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം സി.ടി. സുഹൈബ് മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു
ബംഗളൂരു: ഖുർആൻ സ്റ്റഡി സെന്റർ ബംഗളൂരുവിന്റെ നേതൃത്വത്തിൽ ‘ഖുർആൻ: പരിവർത്തനത്തിന്റെ പരിശുദ്ധ പാത’എന്ന തലക്കെട്ടിൽ ഖുർആൻ കോൺഫറൻസ് സംഘടിപ്പിച്ചു. കോൾസ് പാർക്കിലെ എ.കെ.എസ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ഖുർആൻ സ്റ്റഡി സെന്റർ ബംഗളൂരു സെക്രട്ടറി ഷബീർ പേരാമ്പ്ര അധ്യക്ഷതവഹിച്ചു. ജമാഅത്തെ ഇസ്ലാമി ബംഗളൂരു സിറ്റി ജനറൽ സെക്രട്ടറി എ.പി. അമീൻ ഉദ്ഘാടനം ചെയ്തു.
ഇസ്ലാമിക നിയമ സ്രോതസ്സുകളെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ ചർച്ച ചെയ്ത വൈജ്ഞാനിക സെഷൻ ലോക പണ്ഡിത സഭാംഗം കെ.എം. അഷ്റഫ് അവതരിപ്പിച്ചു. 34-ലധികം സെന്ററുകൾ മാറ്റുരച്ച ക്വിസ് മത്സരത്തിൽ ബെലന്തൂർ, വൈറ്റ് ഫീൽഡ്, ഹെഗ്ഡെ നഗർ വനിത വിഭാഗങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മത്സരങ്ങൾക്ക് അമീൻ മമ്പാട്, മിസ്അബ് കേട്ടക്കൽ നേതൃത്വം നൽകി.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം സി.ടി. സുഹൈബ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ മത്സര പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. എസ്.ഐ.ഒയുടെ നേതൃത്വത്തിൽ ഫലസ്തീൻ അനുകൂല എക്സിബിഷൻ ഒരുക്കി. വിവിധ സ്റ്റാളുകളും സജ്ജീകരിച്ചു. ജമാഅത്തെ ഇസ്ലാമി മേഖല നാസിം യു.പി. സിദ്ദീഖ് പ്രാർഥന നിർവഹിച്ചു. ജീഹാൻ ഹൈദറിന്റെ ഖിറാഅത്തോടെ ആരംഭിച്ച കോൺഫറൻസ് പ്രോഗ്രാം കൺവീനർ ഷഫീഖ് അജ്മലിന്റെ നന്ദി പ്രഭാഷണത്തോടെ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.