രമാനാഥ റൈയും സംഘവും നിർദിഷ്ട ടോൾ പ്ലാസ സ്ഥലം സന്ദർശിക്കുന്നു
മംഗളൂരു : ദേശീയപാത 75 ൽ വെറും 32 കിലോമീറ്ററിനുള്ളിൽ വലാലുവിലും ബ്രഹ്മരകൂട്ലുവിലുമായി രണ്ട് ടോൾ പ്ലാസകൾ സ്ഥാപിക്കുന്നത് പൊതുജനങ്ങളെ ചൂഷണം ചെയ്യാനുള്ള തന്ത്രമാണെന്ന് മുൻ മന്ത്രി ബി. രാമനാഥ് റൈ ആരോപിച്ചു. ദേശീയ പാത അതോറിറ്റി നിശ്ചിത ദൂരം പാലിക്കാതെ ടോൾ പ്ലാസകൾ സ്ഥാപിക്കുന്നത് തുടർന്നാൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. എൻ.എച്ച്-75ൽ വലാലുവിലെ നിർദിഷ്ട ടോൾ ഗേറ്റ് സ്ഥലം ബ്രഹ്മരകൂട്ലു ടോൾ ഗേറ്റ് നീക്കം ചെയ്യൽ ആക്ഷൻ കമ്മിറ്റി പ്രതിനിധി സംഘം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ബജാറ്റുരു ഗ്രാമത്തിലെ വലാലുവിൽ നിർമിച്ച ടോൾ ഗേറ്റ്, ടോൾ പ്ലാസകൾക്കിടയിൽ കുറഞ്ഞത് 60 കിലോമീറ്റർ വേണമെന്ന നിയമം ലംഘിക്കുന്നതാണെന്ന് റൈ ചൂണ്ടിക്കാട്ടി. അനധികൃതമായ ബ്രഹ്മരകൂട്ലു ടോൾ ഗേറ്റിനെതിരെ ഇതിനകം പ്രതിഷേധം ആരംഭിച്ചിട്ടുണ്ടെന്നും അത് നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം ദക്ഷിണ കന്നട ജില്ല സെക്രട്ടറി മുനീർ കാട്ടിപ്പള്ള, കർണാടക രാജ്യ റൈത സംഘ (ഹസിരു സേന) ദക്ഷിണ കന്നട ജില്ല പ്രസിഡന്റ് രൂപേഷ് റൈ അലിമാർ, വിട്ല-ഉപ്പിനങ്ങാടി ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് ഡോ. രാജാറാം കെ.ബി, ബി.എം. ഭട്ട് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.