ബംഗളൂരു: തുമകൂരു ഗുബ്ബിക്ക് സമീപം ഹേമാവതി എക്സ്പ്രസ് ലിങ്ക് കനാൽ പദ്ധതിക്കെതിരെ ബി.ജെ.പി അംഗങ്ങളും കർഷക സംഘടനകളും ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു. ബി. സുരേഷ് ഗൗഡ, ജി.ബി. ജ്യോതി ഗണേഷ് തുടങ്ങിയ എം.എൽ.എമാർ നേതൃത്വം നൽകി. വിവിധ മത മഠങ്ങളിൽ നിന്നുള്ള സന്യാസിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.
പ്രതിഷേധക്കാർ റോഡുകൾ തടഞ്ഞും ടയറുകൾ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി. പൊതുജനങ്ങളുടെ എതിർപ്പ് അവഗണിച്ച് ഹേമാവതി കനാൽ വെള്ളം ബംഗളൂരു സൗത്ത് ജില്ലയിലേക്ക് (രാമനഗര) തിരിച്ചുവിടാനുള്ള സർക്കാറിന്റെ പദ്ധതി അശാസ്ത്രീയമാണെന്ന് അവർ കുറ്റപ്പെടുത്തി. പദ്ധതി തുമകൂരു ജില്ലയിലെ നിരവധി താലൂക്കുകൾക്ക് ദോഷം ചെയ്യുമെന്ന് അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.