മംഗളൂരു: സലൂണിന്റെ മറവിൽ പെൺവാണിഭം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ബെജായിലെ സലൂണിൽ റെയ്ഡ്. ചൊവ്വാഴ്ചയാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉഡുപ്പി സ്വദേശിയായ സുദർശനാണ് സലൂണ്‍ ഉടമ. ഉർവ പൊലീസ് സ്റ്റേഷനിൽ സദാചാര ഗതാഗത (തടയൽ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്വേഷണം നടന്നുവരുകയാണ്. റെയ്ഡിനു ശേഷം സമർപ്പിച്ച പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മംഗളൂരു സിറ്റി കോർപറേഷൻ സലൂണിന്റെ വ്യാപാര ലൈസൻസ് റദ്ദാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.