ബംഗളൂരു: ബാംഗ്ലൂർ ഇസ്ലാമിക് ഗൈഡൻസ് സെൻററും വിസ്ഡം യൂത്ത് ബാംഗ്ലൂരും ചേർന്ന് സംഘടിപ്പിക്കുന്ന പ്രിപ്രൊഫേസ് ഫാമിലി മീറ്റ് ഞായറാഴ്ച വൈകുന്നേരം നാലു മുതൽ എട്ടു വരെ ഇന്ദിരാ നഗർ പ്രസ്റ്റീൻ പബ്ലിക് സ്കൂളിൽ നടക്കും. നവംബർ 11,12 തിയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന പ്രഫേസിന്റെ മുന്നോടിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനും ഫാമിലി കൗൺസിലറുമായ ഡോ. ജൗഹർ മുനവ്വർ പാരന്റിങ് വിഷയത്തിൽ സംസാരിക്കും. കൂടാതെ മുസ്തഫ മദനിയും പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും (പ്രാർഥനാ സൗകര്യം ഉൾപ്പെടെ) കുട്ടികൾക്ക് കളിച്ചങ്ങാടം എന്ന പേരിൽ പ്രത്യേക പരിപാടിയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
രജിസ്റ്റർ ചെയ്തവർക്ക് കൃത്യമായ പാർക്കിംഗ് സൗകര്യവും രാത്രി ഭക്ഷണവും ഏർപ്പെടുത്തും. രജിസ്ട്രേഷനു വേണ്ടിയും കൂടുതൽ വിവരങ്ങൾക്കും 98861 01643 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.