ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര മൈ​സൂ​രു പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ സ​ന്ദ​ര്‍ശി​ക്കു​ന്നു

മൈസൂരുവിൽ പൊലീസ് മ്യൂസിയം സ്ഥാപിക്കും -മന്ത്രി

ബംഗളൂരു: മൈസൂരുവിൽ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പൊലീസ് മ്യൂസിയം സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര. കെ.എസ്.ആർ.പി മൗണ്ടഡ് പൊലീസ് കമ്പനി, നസർബാദ് പൊലീസ് സ്റ്റേഷൻ എന്നിവ സന്ദർശിച്ച് പ്രവർത്തനം അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥരിൽനിന്നും ജീവനക്കാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. സംസ്ഥാന പൊലീസ് വകുപ്പിന് നീണ്ട ചരിത്രമാണുള്ളത്. പ്രാധാന്യമുള്ള നിരവധി പുരാവസ്തുക്കളും സ്മാരകങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. മൈസൂരിലെ പഴക്കം ചെന്ന പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് നസർബാദ്. ദീർഘകാലമായുള്ള തന്‍റെ ആഗ്രഹമായിരുന്നു നസർബാദ് പൊലീസ് സ്റ്റേഷൻ സന്ദര്‍ശിക്കണമെന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Police museum to be established in Mysuru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.