പ്രഭാകർ ജോഗി
Posted On
date_range Updated On
date_range കായികാധ്യാപകൻ കിണറിൽ മരിച്ച നിലയിൽ
മംഗളൂരു: ഉള്ളാൾ കൊണ്ടാനയിൽ വീട്ടിലെ കിണറ്റിൽ കായിക അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. നരിങ്കണ കല്ലറകൊടിയിലെ ഗവ. സ്കൂളിലെ പ്രഭാകർ ജോഗിയാണ് (51) മരിച്ചത്. സ്കൂൾ വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ പ്രഭാകർ മകളെ ഉച്ചില സ്കൂളിൽ വിട്ട് വീട്ടിലേക്ക് മടങ്ങിയതായി പൊലീസ് പറഞ്ഞു.
പിന്നീട് ഭാര്യയോടും മകനോടും ഒപ്പം അതേ പരിപാടിയിൽ പങ്കെടുക്കാൻ തയാറെടുക്കുന്നതിനിടെയാണ് പെട്ടെന്ന് കാണാതായത്. കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിൽ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.