സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി, ഡി.​കെ. ശി​വ​കു​മാ​ർ

സിദ്ധരാമയ്യയെ എത്രകാലം ബ്ലാക്ക്മെയിൽ ചെയ്തു? ശിവകുമാറിനെതിരെ ഒളിയമ്പെയ്ത് കേന്ദ്രമന്ത്രി കുമാരസ്വാമി

ബംഗളൂരു: സ്റ്റി​ങ് ഓ​പ​റേ​ഷ​നി​ലൂ​ടെ ത​ന്നെ കു​ടു​ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യ കർണാടക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റിന്റെ പരാമർശത്തിൽ രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രിയും ജനതാദൾ എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ, സ്വകാര്യ ടിവി ചാനൽ ഉടമ രാകേഷ് ഷെട്ടി നടത്തിയ സ്റ്റിങ് ഓപറേഷനെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നുവെന്ന് കുമാരസ്വാമി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

‘ഷെട്ടിക്ക് ശിവകുമാറുമായി അടുത്ത ബന്ധമുണ്ട്. സിദ്ധരാമയ്യയെ എത്രകാലം ബ്ലാക്ക്മെയിൽ ചെയ്തു? ഷെട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്റലിജൻസിൽ നിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ലേ? അദ്ദേഹത്തിന്റെ പശ്ചാത്തലം അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് ഷെട്ടിയുമായി ബന്ധം തുടർന്നത്? കൂടാതെ, എന്തുകൊണ്ടാണ് ഷെട്ടിക്ക് പോലീസ് സുരക്ഷ നൽകിയത്?’ -കുമാരസ്വാമി ചോദിച്ചു.

സ്റ്റിങ് ഓപറേഷൻ കേസുമായി ബന്ധപ്പെട്ട് രണ്ട് ജനതാദൾ എസ് പ്രവർത്തകരെ ​പൊലീസ് കസ്റ്റഡിയിലെടുത്തതിനെ ശക്തമായി വിമർശിച്ച അദ്ദേഹം, കേസിൽ തന്നെ കുടുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്നും പ്രവർത്തകരെ ലക്ഷ്യമിടുന്നതിന് പകരം ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ നേരിട്ട് തന്നെ ചോദ്യം ചെയ്യാൻ തയാറാകണമെന്നും വെല്ലുവിളിച്ചു.

‘ജനതാദൾ എസ് ഐ.ടി വിങ്ങിൽ പ്രവർത്തിക്കുന്ന മോഹൻ ഗൗഡയെ ബുധനാഴ്ച പുലർച്ചെ പൊലീസ് പിടികൂടുകയും രാത്രി എട്ടു മണി വരെ ഗോഡൗണിൽ തടഞ്ഞുവെക്കുകയും ചെയ്തു. മറ്റൊരു പ്രവർത്തകനും സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നിന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. മുഖ്യ സൂത്രധാരനായ ഷെട്ടിയെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്യേണ്ടിയിരുന്നത്. കൂടാതെ അദ്ദേഹത്തിന്റെ മൊബൈൽ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കണമായിരുന്നു. ആഭ്യന്തര വകുപ്പ് തന്റെ പിതൃസ്വത്തല്ലെന്ന് പ്രിയങ്ക് മനസ്സിലാക്കണം’ -കുമാരസ്വാമി വിമർശിച്ചു.

മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ സ്റ്റി​ങ് ഓ​പ​റേ​ഷ​ൻ ന​ട​ത്താ​ൻ ഏ​ജ​ൻ​സി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി, സ​ർ​ക്കാ​റി​നെ കു​രു​ക്കി​ലാ​ക്കാ​ൻ ​ശ്ര​മി​ച്ച​തി​ന് തെ​ളി​വു​ക​ൾ ​ല​ഭി​ച്ച​താ​യാണ് ഡി.​കെ. ശി​വ​കു​മാ​ർ വ്യക്തമാക്കിയത്. ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ഫോ​ട്ടോ​ഗ്രാ​ഫു​ക​ളും രേ​ഖ​ക​ളും ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞിരുന്നു.

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഴി ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. അ​വ​ര്‍ക്കെ​തി​രെ​യു​ള്ള രേ​ഖ​ക​ൾ ത​യ്യാ​റാ​ണ്. എ​ന്തി​ന്‍റെ പേ​രി​ലാ​ണ് അ​വ​ർ വ​ന്ന​തെ​ന്നും ആ​രെ​യാ​ണ് ക​ണ്ട​തെ​ന്നും അ​റി​യാ​മെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ഇ​ത്ത​ര​മൊ​രു ശ്ര​മം ആ​ദ്യ​മാ​യ​ല്ലെ​ന്നും താ​ൻ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ സ്വ​കാ​ര്യ ടെ​ലി​വി​ഷ​ൻ ചാ​ന​ൽ സ​മാ​ന​രീ​തി​യി​ല്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും വ്യക്തമാക്കി. മ​ന്ത്രി​സ​ഭ​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ശി​വ​കു​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.