പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റെ ആക്ര​മി​ച്ച ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലംമാ​റ്റി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ക​ബ്ബ​ൻ പാ​ർ​ക്ക് പ​രി​സ​ര​ത്തെ പ​ബ്ബി​ൽ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റേ​യും സ​ഹ ഉ​ദ്യോ​ഗ​സ്ഥ​രേ​യും അ​ക്ര​മി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത ഐ.​എ.​എ​സ് ഓ​ഫി​സ​റെ ആ​ന്ധ്ര സ​ർ​ക്കാ​ർ സ്ഥ​ലം മാ​റ്റി. ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര ബാ​ബു നാ​യി​ഡു പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ചി​റ്റൂ​ർ ജി​ല്ല​യി​ലെ കു​പ്പം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഏ​രി​യ ഡെ​വ​ല​പ്മെ​ൻ്റ് അ​തോ​റി​റ്റി (കാ​ഡ) പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്ന വി​കാ​സ് മ​ർ​മ​ത്തി​ന് എ​തി​രെ​യാ​ണ് ന​ട​പ​ടി. പ​ക​രം ത​സ്തി​ക ന​ൽ​കി​യി​ട്ടി​ല്ല. പൊ​തു​ഭ​ര​ണ വ​കു​പ്പി​ൽ (ജി​എ​ഡി) റി​പ്പോ​ർ​ട്ട് ചെ​യ്യാ​നാ​ണ് ആ​ന്ധ്ര ചീ​ഫ് സെ​ക്ര​ട്ട​റി ജി. ​സാ​യ് പ്ര​സാ​ദ് വ്യാ​ഴാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

2019 ബാ​ച്ച് ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് വി​കാ​സ്. കാ​ഡ​യി​ലെ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ത​സ്തി​ക​ക്ക് ആ​വ​ശ്യ​മാ​യ ഇ​ൻ-​ചാ​ർ​ജ് ക്ര​മീ​ക​ര​ണം ന​ട​ത്താ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ചി​റ്റൂ​ർ ജി​ല്ല ക​ല​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ 10 ന് ​പു​ല​ർ​ച്ചെ 1.30 ഓ​ടെ ബം​ഗ​ളൂ​രു റെ​സി​ഡ​ൻ​സി റോ​ഡി​ലു​ള്ള പ​ബ്ബി​ലാ​ണ് ന​ട​പ​ടി​ക്ക് ആ​ധാ​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൺ സ​ലു​ങ്കെ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ക​ബ്ബ​ൺ പാ​ർ​ക്ക് പൊ​ലീ​സ് മ​ർ​മ​ത്തി​നും സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഭ​യ് സി​ങ്, നി​തീ​ഷ്, റോ​ഷ​ൻ എ​ന്നി​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത്.​ക​ബ്ബ​ൺ പാ​ർ​ക്ക്, അ​ശോ​ക് ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ ബാ​റു​ക​ളും റ​സ്റ്റോ​റ​ന്റു​ക​ളും രാ​ത്രി വൈ​കി പ​രി​ശോ​ധി​ക്കാ​നും സം​ശ​യാ​സ്പ​ദ​മാ​യ വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്താ​നും സ​ലു​ങ്കെ​യും സം​ഘ​ത്തെ​യും ബം​ഗ​ളൂ​രു പൊ​ലീ​സ് ക​മീ​ഷ​ണ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി.​എ​സ്. അ​ശോ​ക്, മ​ഹാ​ദേ​വ​യ്യ, എ.​എ​സ്.​ഐ. ബ​ല​റാം നാ​യി​ക്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം റെ​സി​ഡ​ൻ​സി റോ​ഡി​ലെ പ​ബ്ബി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്രാ​യം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി പൊ​ലീ​സ് അ​വ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ടെ വി​കാ​സും നാ​ല് പ്ര​തി​ക​ളും സാ​ലു​ങ്കെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രേ​യും ആ​ക്ര​മി​ച്ചു.

Tags:    
News Summary - arrest on drug case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.